വിസമ്മതം തുടര്‍ന്നാല്‍ നിയമ നടപടി; പരിശോധന സാധനങ്ങള്‍ക്ക് ചിലവ് 240രൂപ മാത്രം; സ്വകാര്യലാബുകള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (19:57 IST)
ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയായി സര്‍ക്കാര്‍ കുറച്ചിട്ടും സ്വകാര്യ ലാബുകള്‍ ഇത് വകവയ്ക്കാത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റിനാവശ്യമായ സാധനത്തിന് 240 രൂപയാണ് വിലയെന്നും മനുഷ്യവിഭവം കണക്കിലെടുത്താണ് ടെസ്റ്റിന് 500 ആക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശദമായ പഠനത്തിനു ശേഷമാണ് വില നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് ഉള്‍പ്പെടെ പല ജില്ലകളിലും സ്വകാര്യ ലാബുകള്‍ അടച്ചിടുകയും 500രൂപയ്ക്ക് ടെസ്റ്റ് നടത്താതിരിക്കുകയും ചെയ്തു. ടെസ്റ്റ് നിരക്ക് 1500രൂപയാക്കണമെന്നാണ് സ്വകാര്യ ലാബുകളുടെ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അസാധാരണ സാഹചര്യത്തില്‍ വിസമ്മതം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :