1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. Malala, Cartoon, London, Terrorist

മലാലയെക്കുറിച്ച് മോശമായ കാര്‍ട്ടൂണ്‍

മലാല
മലാലയെവച്ച് നിര്‍മ്മിച്ച മെത്തക്കമ്പനിയുടെ പരസ്യം വിവാദമായി. ഒഗിള്‍വി ആന്റ് മേതര്‍ കമ്പനിയുടെ കാര്‍ട്ടൂണ്‍ പരസ്യമാണ് വിവാദമായത്.

തീവ്രവാദികളുടെ വെടിയേറ്റ് മലാല മെത്തയിലേക്ക് വീഴുന്നതും പിന്നീട് പിടഞ്ഞെണീറ്റ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുമാണ് പരസ്യത്തിലെ പ്രമേയം. ധീരയായ മലാലയുടെ ജീവിതത്തെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചു എന്നതാണ് പ്രധാന വിവമര്‍ശനം.

പരസ്യത്തിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രതിഷേമവുമായി നിവരധിപേര്‍ എത്തി. ഇത്തരമൊരുപസര്യചിത്രം പ്രദര്‍ശിപ്പിച്ചതിന്  കമ്പനിവക്താവ് മാപ്പുപറഞ്ഞു. സംഭവം വിവാദമായതോടെ കമ്പനി പരസ്യം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു.