1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. italy, cinema, death, writter

പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

ഇറ്റലി
പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ (84) അന്തരിച്ചു. അലക്‌സാന്ദ്രിയയിലെ വസതിയിലായിരുന്നു അന്ത്യം.

എഴുത്തുകാരന്‍, തത്വ ചിന്തകന്‍, പ്രതീകശാസ്ത്ര വിദഗ്ധന്‍ എന്നീ മേഖലയിലെല്ലാം പ്രശസ്തനായ ഉമ്പര്‍ട്ടോയുടെ ഫുക്കോയുടെ പെന്‍ഡുലം ( ഫുക്കോസ് പെന്‍ഡുലം), റോസിന്റെ പേര് ( നെയിം ഓഫ് ദ റോസ്) എന്നീ രചനകള്‍ ലോക പ്രശസ്തമാണ്. 1989 ല്‍ റോസിന്റെ പേര് എന്ന രചന സിനിമയായി. സാഹിത്യ വിമര്‍ശന ലേഖനങ്ങളും  ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
About Writer
Sajith