ഇസ്രയേല്‍ പ്രധാനമന്ത്രി റഷ്യയിലെത്തി; മൂന്നുമണിക്കൂര്‍ പുടിനുമായി സംസാരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (08:58 IST)
ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് റഷ്യയിലെത്തി. ഇരുവരും മൂന്നുമണിക്കൂര്‍ സംസാരിച്ചു. കൂടാതെ ജര്‍മനി, ഫ്രാന്‍സ്, രാജ്യങ്ങളുടെ തലവന്മാരുമായും നഫ്താലി സംസാരിച്ചു. റഷ്യയുമായി നല്ലബന്ധമുള്ള ഇസ്രയേലിന് പ്രശ്‌നപരിഹാരത്തിന് സാധിക്കുമെന്ന് ലോക രാഷ്ട്രങ്ങള്‍ കരുതുന്നു.

അതേസമയം റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് അമേരിക്ക. റഷ്യന്‍ സര്‍ക്കാര്‍ അമേരിക്കന്‍ പൗരന്മാരെ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിതി ഇനിയും ഗുരുതരമാകും. എല്ലാവരേയും സഹായിക്കാന്‍ എംബസിക്ക് സാധിക്കില്ലെന്നും അതിനാല്‍ പൗരന്മാര്‍ ഉടന്‍ വിടണമെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. നേരത്തേ കാനഡയും പൗരന്മാരോട് റഷ്യ വിടാന്‍ നിര്‍ദേശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :