യുക്രൈന് മുകളില്‍ നോ ഫ്‌ളൈ സോണ്‍ പ്രഖ്യാപിച്ചാല്‍ അത് നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് പുടിന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 മാര്‍ച്ച് 2022 (21:21 IST)
യുക്രൈന് മുകളില്‍ നോ ഫ്‌ളൈ സോണ്‍ പ്രഖ്യാപിച്ചാല്‍ അത് നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേല്‍ നോ ഫ്‌ളൈ സോണ്‍ പ്രഖ്യാപിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് പുടിന്‍ പറയുമ്പോള്‍ യുദ്ധത്തില്‍ റഷ്യയുടെ നിലപാട് വ്യക്തമാണ്.

അതേസമയം റഷ്യയില്‍ പട്ടാളനിയമം കൊണ്ടുവരാനുള്ള ആലോചനയില്ലെന്ന് പുടിന്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഏതെങ്കിലും രാജ്യം പ്രകോപനം ഉണ്ടാക്കിയാല്‍ മാത്രമേ പട്ടാളനിയമം പ്രഖ്യാപിക്കു. എന്നാല്‍ അത്തരമൊരു സാഹചര്യം ഇല്ലെന്നും പുടിന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :