Iran vs Israel: 'ഏറ്റവും വലിയ ആക്രമണം നേരിടാന്‍ തയ്യാറെടുത്തോളൂ'; തിരിച്ചടിക്കാന്‍ ഇറാന്‍, ലോകം യുദ്ധമുനമ്പില്‍ !

വടക്കു കിഴക്കന്‍ തെഹ്‌റാനില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായെന്ന് ദി ഇറാനിയന്‍ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

Iran attacks israel, Israel vs Iran, Israel attacks Iran, Israel Attacked Iran, Blast in Tehran, ഇസ്രയേല്‍ ഇറാന്‍, ഇറാനില്‍ സ്‌ഫോടനം, ഇറാനെതിരെ ഇസ്രയേല്‍, ബെഞ്ചമിന്‍ നെതന്യാഹു
Israel vs Iran
Tel Aviv| രേണുക വേണു| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (09:14 IST)

Iran vs Israel: ഇസ്രയേല്‍ പ്രകോപനത്തിനു ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇറാനിലെ ഒരു ടെലിവിഷന്‍ ചാനലില്‍ പൊട്ടിത്തെറിയുണ്ടായി. അതിനു പിന്നാലെയാണ് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പ്.

ഇസ്രയേല്‍ മണ്ണില്‍ ഏറ്റവും തീവ്രമായ മിസൈല്‍ ആക്രമണത്തിനായി തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ദക്ഷിണ ഗാസ മുനമ്പില്‍ ഇറാന്റെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.

വടക്കു കിഴക്കന്‍ തെഹ്‌റാനില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായെന്ന് ദി ഇറാനിയന്‍ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ വ്യോമപാതകളെല്ലാം അടച്ചിട്ടുണ്ട്. ആണവായുധം കൈയിലെടുക്കാന്‍ ഇറാന് അവകാശമില്ലെന്നും തെഹ്‌റാനിലുള്ള അമേരിക്കന്‍ വംശജര്‍ വേഗം അവിടം വിടണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇറാന്റെ മിസൈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വടക്കന്‍ ഇസ്രയേലില്‍ താമസിക്കുന്നവരോടു വേഗം സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഇറാന്‍ മിസൈല്‍ ആക്രമണം തുടരുകയാണെന്ന് ഇസ്രയേലി ഡിഫെന്‍സ് ഫോഴ്‌സ് പറഞ്ഞു. ഇസ്രയേലിലുള്ള ചൈനക്കാര്‍ വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇസ്രയേലിലെ ചൈനീസ് എംബസി നിര്‍ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :