1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. isis, siria, iraq

വീടും കൈനിറയെ പണവും; ഇസ്ലാമിക് സ്റ്റേറ്റ് ഓഫര്‍ പ്രഖ്യാപിച്ചു...!

ഇസ്ലാമിക് സ്റ്റേറ്റ്
ഇസ്ലാമിക് തീവ്രവാദ സംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തങ്ങളുടെ കൂടെ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. വീടും അടുക്കല ഉപകരണങ്ങളും കൂടാതെ ഒരുകുട്ടിക്ക് അധികമായി പണവും നല്‍കാമെന്നാണ് ഇപ്പോള്‍ ഐ‌എസ് ഭീകരര്‍ പറയുന്നത്. യൂറോപ്പിൽ നിന്നും ബ്രിട്ടനിൽ നിന്നും ജിഹാദികളെ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിദേശത്തുനിന്നുള്ള തീവ്രവാദികല്‍ക്കായി ഐ‌എസ് കൂടുതല്‍ പണം മുടക്കുന്നുണ്ട്. മാസ, ശമ്പളമായി ഏതാണ്ട് 500 ഡോളര്‍ വരെ നല്‍കാറുണ്ട്. അതിനു പുറമെയാണ് വീടും കൈനിറയെ പണവും കൂടതെ സ്ധികായി ജനിക്കുന്ന ഓരോ കുട്ടിക്കും പണം നല്‍കാമെന്നും ഐ‌എസ് പറയുന്നത്.

700 ബ്രിട്ടീഷ് മുസ്‍ലിമുകൾ ഇതുവരെ ഇറാഖിലെയും സിറിയയിലെയും ഭീകരസംഘടനയായ ഐഎസിൽ അംഗമായിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ കണക്ക്. 32 വയസുള്ള ഇന്ത്യൻ വംശജൻ ഗർഭിണിയായ തന്റെ ഭാര്യയ്ക്കൊപ്പം സിറിയയിലേക്ക് പോയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.