അഫ്ഗാനിസ്ഥാനില്‍ അല്‍ഖ്വയ്ദയും ഐഎസും തിരിച്ചുവരുന്നതായി അമേരിക്ക
അഫ്ഗാനിസ്ഥാനില്‍ അല്‍ഖ്വയ്ദയും ഐഎസും തിരിച്ചുവരുന്നതായി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ തലവനായ ജനറല്‍ മിഷേല്‍ എറിക് കുരില്ലയാണ് ഇക്കാര്യം പറഞ്ഞത്. സെനറ്റ് ആര്‍മ്ഡ് സര്‍വീസ് കമ്മിറ്റിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ അല്‍ഖ്വയ്ദയെ തള്ളിപ്പറഞ്ഞിട്ടില്ല. ഐഎസ് ബഗ്രാം ജയിലിലേയും പുലെ ചാര്‍ക്കി ജയിലിലേയും തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം കുരില്ല പറഞ്ഞതിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞു. തെളിവുകളില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് താലിബാന്‍ പറഞ്ഞു.