സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (11:52 IST)
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനാധിപത്യത്തിന്റെ ഹോളി ആഘോഷത്തില്‍ വോട്ടര്‍മാരോട് പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നുമുതലാണ് ആരംഭിക്കുന്നത്. വേട്ടെടുപ്പ് ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ചു. വൈകുന്നേരം ആറുമണിക്കാണ് അവസാനിക്കുന്നത്. 2.27 കോടിയോളം വോട്ടര്‍മാരാണ് വോട്ട് ചെയ്യാനെത്തുന്നത്. 11ജില്ലകളിലായി 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുന്നത്.
കര്‍ഷകരായ ജാഡ് സമുദായത്തിന്റെ വികാരം ഈ ദിവസം നിര്‍ണായകമാണ്. സമാജ് വാദി പാര്‍ട്ടി കര്‍ഷകര്‍ക്കായി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.