ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നു!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (10:59 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 67,084 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ബാധിതരായിരുന്ന 1,67,882 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,241പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 7,90,789 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 5,06,520 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 1,71,28,19,947 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :