ഇറാഖില്‍ ഖിലാഫത്ത് ഭരണം തീവ്രവാദികള്‍ സ്ഥാപിച്ചു

ഇറാഖ്, ഖാലിഫൈറ്റ്, ഐസ്ഐസ്
ഇറാഖ്| jithu| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (11:49 IST)

ഇറാഖില്‍
ഖിലാഫത്ത് ഭരണം സ്ഥാപിച്ചതായും തങ്ങളുടെ നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ഖലീഫയായി തിരഞ്ഞെടുത്തതായും സുന്നി വിമത സംഘമായ ഐഎസ്ഐഎസ്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ്
വിമതര്‍ പ്രഖ്യാപനം നടത്തിയത്.


സിറിയയില്‍ തങ്ങളുടെ കീഴിലുള്ള സ്ഥലങ്ങളും ഖിലാഫത്തിന്റെ കീഴിലായിരിക്കുമെന്നും ഐസ്ഐസ് അറിയിച്ചു. എന്നാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന പോരാട്ടത്തില്‍ തങ്ങള്‍ വിജയത്തോടടുക്കുകയാണെന്ന് ഇറാഖ്സൈനിക വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറാഖി സേന വിമത കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു പോരാട്ടം നടത്തുന്ന ഇറഖി പട്ടാളക്കര്‍ക്ക് സഹായവുമായി റഷ്യന്‍ സുഖോയി വിമാനങ്ങളും അമേരിക്കന്‍ സൈനിക വിദ്ഗ്ദരും രംഗത്തുണ്ട്.

തങ്ങളുടെ മുന്നേറ്റത്തിനു പിന്തുണ പ്രഖ്യപിക്കത്തവരെല്ലാം ഇസ്ലാമിന്റെ ശത്രുക്കളാ‍ണെന്നാണ് ഐസ്ഐസ്
പ്രഖ്യാപിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :