ഇറാഖികള്‍ക്ക് മെസേജ് അയക്കാന്‍ ഫയര്‍ ചാറ്റ് ആപ്പ്

ബാഗ്ദാദ്| Last Modified വ്യാഴം, 26 ജൂണ്‍ 2014 (13:55 IST)
ആഭ്യന്തരയുദ്ധത്തിനു നടുവില്‍ കഴിയുന്ന ഇറാഖികള്‍ക്ക് എസ്എംഎസ് അയക്കാനും ചാറ്റുചെയ്യാനും അവസരം നല്കുകയാണ് ഫയര്‍ ചാറ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.
മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഉപയോഗിക്കാതെ
ചാറ്റ് ചെയ്യാനും സന്ദേശങ്ങളയയ്ക്കാനും സാധിക്കുന്ന ഫയര്‍ ചാറ്റിന് ആരാധാകര്‍ ഏറെയാണ്. ഒറ്റപ്പെട്ട സന്ദേശങ്ങള്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റിങ്ങും ആപ്പിലൂടെ സാധിക്കുമെന്നതാണ് ആപ്ലിക്കേഷനെ ജനപ്രിയമാ‍ക്കിയത്.

രാജ്യത്തിന്റെ പല ഭാഗത്തും ഇന്റര്‍നെറ്റും സെല്ലുലാര്‍ നെറ്റ്വര്‍ക്കും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. അതുകൊണ്ടുതന്നെ ഫയര്‍ ആപ്പിന് ഇറാഖില്‍ വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇറാഖിലെ ആഭ്യന്തരയുദ്ധം അവിടുത്തെ സാമ്പത്തിക മെഖലയെ
ബാധിച്ചതുപോലെതന്നെ അവിടുത്തെ ആശയവിനിമയ രംഗത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് 'ഓപ്പണ്‍ ഗാര്‍ഡന്‍'
എന്ന കമ്പനി ഫയര്‍ചാറ്റ്
പുറത്തിറക്കിയത്. ജൂണ്‍ 14 ന് ശേഷം മാത്രം 40,000 ഇറാഖികള്‍ ഈ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തെന്നാണ്, കമ്പനി അവകാശപ്പെടുന്നത്.

'വയര്‍ലെസ് മെഷ് നെറ്റ്വര്‍ക്കിംഗ്' എന്ന സാങ്കേതികവിദ്യയുപയോഗിച്ചാണ് ഫയര്‍ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ റേഡിയോ ഉള്ള മൊബൈയിലുകള്‍ക്ക് കണക്ടിവിറ്റിയില്ലാതെ പരസ്പരം സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈയിലുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചാണ് ഫയര്‍ ചാറ്റ് വിദൂരസ്ഥലങ്ങളില്‍ വരെ ആശയവിനിമയം സാധ്യമാക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :