യുഎസ് സൈന്യം ഇറഖിലിറങ്ങി

ഇറാഖ് , വാഷിഗ്ട്ണ് , യുഎസ് സൈന്യം
വാഷിഗ്ട്ണ്‍| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (11:09 IST)
സംഘര്‍ഷം രൂക്ഷമായ ഇറഖില്‍ സൈനികശക്തി വിലയിരുത്താനും ഉപദേശങ്ങള്‍ നല്‍കുന്നതിനുമായുള്ള യുഎസ് സൈനിക സംഘം ബഗ്ദാദിലത്തെി. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ മുന്നൂറോളം സൈനികരെ അയക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പകുതിയോളം പേരാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.


പ്രത്യേക സേനയുടെ രണ്ട് സംഘങ്ങള്‍, 90 ഉപദേഷ്ടാക്കള്‍, ഇന്‍റലിജന്‍സ് വിശകലന വിദഗ്ധര്‍, കമാന്‍ഡോകള്‍ എന്നിവരുള്‍പ്പെടുന്ന സൈനിക സംഘമാണ് ബഗ്ദാദിലത്തെിയത്. പ്രത്യേക സേനയുടെ നാല് സംഘങ്ങള്‍ കൂടി അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

ഇറാഖിനുമേല്‍ 35 ഓളം നിരീക്ഷണദൗത്യങ്ങള്‍ അമേരിക്ക നിര്‍വഹിച്ചുവരുകയാണെന്നും ഐഎസ്ഐഎല്ലിനെതിരായ അമേരിക്കയുടെ വിപുലമായ സൈനിക നടപടി സുഗമമാക്കുംവിധം പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഉടന്‍ തന്നെ ഇറാഖിന് കഴിയുമെന്ന് യുഎസ് സെനറ്റര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇറാഖിസൈന്യത്തിന്റെയും അവരുടെ മുതിര്‍ന്ന ആസ്ഥാന കമാന്‍ഡര്‍മാരുടെയും സന്നദ്ധത യുഎസ് സേന വിലയിരുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :