ഭീകരര്‍ ബഗ്ദാദിനരികെ; അണക്കെട്ടുകള്‍ പിടിക്കാന്‍ നീക്കം

ബഗ്ദാദ് , ഇറാഖ് ,  ജബല്‍ പട്ടണം
ബഗ്ദാദ്| jibin| Last Modified വെള്ളി, 27 ജൂണ്‍ 2014 (10:52 IST)
പോരാട്ടം തുടരുന്ന ഇറാഖില്‍ ഭീകരര്‍ തലസ്ഥാന നഗരമായ ബഗ്ദാദിന് തൊട്ടരികെയത്തെി. തലസ്ഥാനത്തെ മന്‍സൂരിയതുല്‍ ജബല്‍ പട്ടണം
ഭീകരര്‍ പിടിച്ചെടുത്തു.
പ്രകൃതി വാതക സമൃദ്ധമായ നഗരമാണ് മന്‍സൂരിയതുല്‍ ജബല്‍ പട്ടണം.

രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ ഹാദിസ ലക്ഷ്യമിട്ട് വിമതര്‍ നീങ്ങുകയാണ്. തുടര്‍ന്ന് കിഴക്കന്‍ പ്രവേശഭാഗമായ ബര്‍വാനയില്‍ സര്‍ക്കാര്‍ സൈന്യവും ഭീകരരും തമ്മില്‍ പോരാട്ടം തുടരുകയാണ്. ബഗ്ദാദില്‍നിന്ന് 120 മൈല്‍ അകലെ യൂഫ്രട്ടീസ് നദിക്കു കുറുകെയുള്ള അണക്കെട്ട് നിയന്ത്രണത്തില്‍ വന്നാലുടന്‍ തുറന്നുവിട്ടേക്കും.

ഇത് നിരവധി പട്ടണങ്ങളെയും ഗ്രാമങ്ങളെയും വെള്ളത്തിനടിയിലാക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ അണക്കെട്ട് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സൈന്യം വ്യക്തമാക്കി. ഇതിനിടെ, അതിര്‍ത്തിയിലെ ഖൗമില്‍ വിമത സുന്നി സേന തമ്പടിച്ച കേന്ദ്രങ്ങള്‍ക്കുനേരെ സിറിയന്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയതായി ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍മാലികി സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :