ഇറാഖ്|
Last Modified വെള്ളി, 27 ജൂണ്‍ 2014 (09:13 IST)
അല്‍ക്വയ്‌ദ പിന്തുണയോടെ ഇറാഖ് നഗരങ്ങള്‍ പിടിച്ചെടുത്തു മുന്നേറുന്ന സുന്നിപക്ഷ തീവ്രവാദികളെ രാഷ്‌ട്രീയപരമായും സൈനികമായും നേരിടണമെന്ന് ഐക്യരാഷ്‌ട്ര സഭ. ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്‌ഐഎസ്)യുടെ ബാഗ്‌ദാദിലേക്കുള്ള നീക്കം സൈന്യം തല്‍ക്കാലം തടസപ്പെടുത്തിയതായി യുഎന്‍ പ്രതിനിധി നിക്കോളേയ് മ്ലാഡെനോവ് വ്യക്തമാക്കി.
ബാഗ്‌ദാദ് പിടിച്ചെടുക്കാനുള്ള നീക്കം അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണ്. സൈനിക പരിഹാരംകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വിഭാഗത്തിന്റെയും ആശങ്കകള്‍ കണക്കിലെടുത്തു രാഷ്‌ട്രീയമായും സാമൂഹികമായുമുളള പരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുന്നികളെക്കൂടി അധികാരത്തില്‍ ഉള്‍പ്പെടുത്തണമെന്നും സുന്നി പങ്കാളിത്തമില്ലാതെ രാഷ്‌ട്രീയ പരിഹാരം സാധ്യമല്ലെന്നും മ്ലാഡെനോവ് കൂട്ടിച്ചേര്‍ത്തു.