1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma 1161 runs against kkr

Rohit Sharma: ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ്; അപൂർവ്വ റെക്കോർഡിൽ രോഹിത്, മറികടന്നത് കോലിയെ !

കൊൽക്കത്തയ്‌ക്കെതിരായ മിന്നുന്ന പ്രകടനത്തിലൂടെ രോഹിത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും കൈവരിച്ചു

Rohit Sharma 1161 runs against kkr, Mumbai Indians, Kolkata Knight Riders, MI vs KKR
Rohit Sharma

Rohit Sharma: വിരാട് കോലിക്കു പിന്നാലെ രോഹിത് ശർമയും ഐപിഎല്ലിൽ അർധ സെഞ്ചുറി നേടി ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന് സൂചന നൽകിയിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി ഓപ്പണറായി എത്തിയ രോഹിത് ശർമ 38 പന്തിൽ ആറ് ഫോറും ആറ് സിക്‌സും സഹിതം 205.26 സ്‌ട്രൈക് റേറ്റിൽ 78 റൺസ് നേടി. 
 
കൊൽക്കത്തയ്‌ക്കെതിരായ മിന്നുന്ന പ്രകടനത്തിലൂടെ രോഹിത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും കൈവരിച്ചു. ഐപിഎല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് കൈവരിച്ചത്. വിരാട് കോലിയെ മറികടന്നാണ് ഈ നേട്ടം. 
 
ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 36 കളികളിൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ വിരാട് കോലി 1160 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ 36 മത്സരങ്ങളിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1161 റൺസെടുത്തപ്പോഴാണ് ഈ റെക്കോർഡ് കുറിക്കപ്പെട്ടത്. പഞ്ചാബ് കിങ്‌സിനെതിരെ 36 കളികളിൽ നിന്ന് 1159 റൺസ് നേടിയ വിരാട് കോലി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 
അടുത്ത ലേഖനം
ഐപിഎല്ലിൽ ചെന്നൈക്ക് തിരിച്ചടി, ഡെവാൾഡ് ബ്രെവിസിന് പരിക്ക്, രാജസ്ഥാനെതിരെ കളിക്കില്ല