അനുബന്ധ വാര്‍ത്തകള്‍
- Lok Sabha Election 2024 Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കം, ആദ്യ ഘട്ടത്തില്‍ തമിഴ്‌നാടും വിധിയെഴുതുന്നു
- ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം: ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ത്ഥികള്‍
- ശില്പ ഷെട്ടിയുടേയും ഭര്‍ത്താവ് രാജ് കുന്ദ്രയുടേയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
- സംസ്ഥാനത്ത് ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
- Vote From Home: വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം
നാവികര്‍ക്ക് മടങ്ങാം, എന്നാല്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടുകൊടുക്കില്ലെന്ന് ഇറാന്‍
നാവികര്‍ക്ക് മടങ്ങാമെന്നും എന്നാല്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടുകൊടുക്കില്ലെന്നും ഇറാന്‍. അതേസമയം വനിതാ ജീവനക്കാരിയെ ആദ്യം മടക്കി അയച്ചിട്ടുണ്ട്. ട്രെയിനി ആയതുകൊണ്ടാണ് ഇവരെ ആദ്യം മടക്കിയതെന്നാണ് വിശദീകരണം. കപ്പല്‍ നിയന്ത്രിക്കാന്‍ തല്‍ക്കാലം ജീവനക്കാരുടെ സാന്നിധ്യം ആവശ്യമാണെന്നും ജീവനക്കാരെ എല്ലാം മോചിപ്പിക്കാമെന്നുമാണ് ഇറാന്‍ അറിയിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൂടാതെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചരക്ക് കപ്പലില്‍ 17 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും മടങ്ങിവരാനുള്ള അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി അറിയിച്ചിരുന്നു. കപ്പലില്‍ ഉള്ളവരില്‍ നാലുപേര്‍ മലയാളികളാണ്. ഇറാന്‍ പിടികൂടിയ ജീവനക്കാരില്‍ ആകെ ഉണ്ടായിരുന്നത് 25 ജീവനക്കാരാണ്. ഫിലിപ്പൈന്‍, പാക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളത്.