ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം: ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ത്ഥികള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (08:36 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ത്ഥികളാണ്. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏഴു ലക്ഷത്തോളം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലും യുപി, രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാഗികമായും ഇന്ന് തിരഞ്ഞെടുപ്പ് ഉണ്ടാകും.

തമിഴ്‌നാട്ടില്‍ മത്സര രംഗത്തുള്ളത് 950 സ്ഥാനാര്‍ത്ഥികളാണ്. തമിഴ്‌നാട്ടില്‍ 39 ലോകസഭാ സീറ്റുകളാണുള്ളത്. രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. 6.23 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടില്‍ വോട്ട് ചെയ്യാന്‍ എത്തുന്നത്. ഇവരില്‍ 3.17 കോടിപേര്‍ സ്ത്രീകളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :