ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

israel kartz and Mojtaba Khamenei
രേണുക വേണു| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (16:20 IST)
ഇറാനില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിക്ക് പകരം ആരെ പരമോന്നത നേതാവായി നിയമിച്ചാലും തേടിപിടിച്ച് വകവരുത്തുമെന്ന് ഇസ്രായേല്‍. ഖമേനിയ്ക്ക് പകരം ഇറാന്‍ ഭരണകൂടം ആരെ നിയമിച്ചാലും അവര്‍ ഉന്മൂലനത്തിന് വിധേയരാകുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍ മുജ്തബ ഹുസൈനിയെ പുതിയ പരമോന്നത നേതാവാക്കി തെരെഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.


ഇറാനിയന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും ഉന്മൂലനത്തിന് വിധേയനാകും. അയാളുടെ പേര്, എവിടെ ഒളിച്ചിരിക്കുന്നു എന്നതൊന്നും പ്രശ്‌നമല്ല. ഇറാനിലെ ഭീകര ഭരണത്തെ തകര്‍ത്തെറിയാന്‍ അമേരിക്കയുമായി ചേര്‍ന്ന് ഇസ്രായേല്‍ സര്‍വശക്തിയുമെടുത്ത് പോരാടും. ഇസ്രായേല്‍ കാറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 86 വയസ്സുള്ള ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതോടെയാണ് ഇസ്രായേല്‍-ഇറാന്‍ യുദ്ധം ആരംഭിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം 'ഓപ്പറേഷന്‍ ലയണ്‍സ് റോര്‍' എന്ന ദൗത്യത്തിന്റെ ഭാഗമായി IDF എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും കാറ്റ്‌സ് ഉറപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :