അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാനില്‍ ഖനി സ്ഫോടനത്തില്‍ ആറുപേര്‍ മരണപ്പെട്ടു
- കൂട്ടക്കൊലകള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തും മുന്നിലെത്തി പാകിസ്ഥാന്
- റഷ്യന്‍ എണ്ണയ്ക്ക് വില നിശ്ചയിച്ച് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും; തങ്ങളെ ബാധിക്കില്ലെന്ന് റഷ്യ
- വിവാഹേതര ലൈംഗികബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം; ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകമാക്കാന്‍ ഇന്തോനേഷ്യ
- ലോകത്തെ ആദ്യ ടെസ്റ്റ് മെസേജിന് ഇന്ന് 30 വയസ്
ഓഫീസില്‍ വെറുതെയിരുന്ന് മടുത്തു; തനിക്ക് പണി തരാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്
ഓഫീസില്‍ വെറുതെയിരുന്ന് മടുത്തതിനെ തുടര്‍ന്ന് തനിക്ക് പണി തരാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്. അയര്‍ലാന്‍ഡിലെ ഡബ്ലിനിലുള്ള റെയില്‍വേ ജോലിക്കാരനാണ് പരാതിക്കാരന്‍. സ്വന്തം ബോസിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഓഫീസില്‍ തനിക്ക് ഒരു ജോലിയും നല്‍കുന്നില്ലെന്നും ജോലിക്ക് വരുന്ന മിക്കസമയവും വെറുതെ ഇരിക്കേണ്ട അവസ്ഥയാണെന്നും യുവാവ് പരാതിയില്‍ പറയുന്നു. 9 വര്‍ഷമായി ഇത് തുടരുന്നതിനാലാണ് താന്‍ നിയമപരമായി ഇതിനെ നേരിടാന്‍ തീരുമാനിച്ചതെന്ന് യുവാവ് വ്യക്തമാക്കി.
ഡെമോര്‍ട്ട് അലാസ്റ്റിയര്‍ മില്‍സ് എന്നാണ് യുവാവിന്റെ പേര്. ഓഫീസില്‍ നടക്കുന്ന ചില തിരിമറികള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതോടെയാണ് തന്നെ പ്രധാന ജോലികളില്‍ നിന്നും ഒഴിവാക്കിയതെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ ഡ്യൂട്ടിക്ക് വന്ന് പത്രം വായനയാണ് ജോലി. രണ്ടു പത്രമാണ് വാങ്ങുന്നത്. ഒന്ന് ടൈംസ് മറ്റൊന്ന് ദി ഇന്‍ഡിപെന്‍ഡന്‍സ് പിന്നെ ഒരു സാന്‍വിച്ചും ഉണ്ടാവും. കൂടാതെ ഒരു പണിയെടുത്തില്ലെങ്കിലും തനിക്ക് പ്രതിവര്‍ഷം ഒരു ലക്ഷത്തിഇരുപത്താറായിരം ഡോളര്‍ ശമ്പളം ലഭിക്കുന്നുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു.
അടുത്ത ലേഖനം