പാക്കിസ്ഥാനില്‍ ഖനി സ്‌ഫോടനത്തില്‍ ആറുപേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (10:36 IST)
പാക്കിസ്ഥാനില്‍ ഖനി സ്‌ഫോടനത്തില്‍ ആറുപേര്‍ മരണപ്പെട്ടു. ഹര്‍നായ ജില്ലയിലെ ശരാജ് ഖനിയിലാണ് അപകടം ഉണ്ടായത്. ഡോണ്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഖനിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണിട്ടുണ്ട്. ഖനിയിലെ വാതകം ചോര്‍ന്നാണ് ഫോടനം ഉണ്ടായത്. കൂടാതെ 1500 അടി താഴ്ചയില്‍ അഗ്‌നിബാധയും ഉണ്ടായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :