ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍തോട്ട തുറമുഖത്ത് എത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (12:32 IST)
ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍തോട്ട തുറമുഖത്ത് എത്തി. ശ്രീലങ്ക അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ്ങ് 5 ഹമ്പന്‍തോട്ട തുറമുഖത്ത് എത്തിയത്. ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അനുമതി ലഭിക്കാതെ ചാരക്കപ്പല്‍ ദിവസങ്ങളോളം കടലില്‍ തങ്ങിയിരുന്നു. പിന്നാലെ ശ്രീലങ്ക ഇന്ത്യയുടെ എതിര്‍പ്പ് തള്ളി കപ്പലിന് അനുമതി നല്‍കുകയായിരുന്നു. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും കപ്പലിന് ശേഷിയുണ്ട്. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്‌നലുകള്‍ വരെ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കുമെന്നാണ് കരുതുന്നത്.

ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാനമായ പ്രധാന കേന്ദ്രങ്ങളാവും ചാരക്കപ്പല്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയും ശ്രീലങ്കയും 1987ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് ഇന്ത്യയുടെ സമ്മതമില്ലാതെ ശ്രീലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനിക കപ്പലുകളെ പ്രവേശിപ്പിക്കരുതെന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :