രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനം: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2022 (08:50 IST)
രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാജ്യത്തിന്റെ ഐതിഹാസിക ദിനം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തും മുമ്പ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിച്ചു.

അതേസമയം ചെങ്കോട്ട കനത്ത സുരക്ഷയിലാണ്. സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് പതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി എത്തിയത് ത്രിവര്‍ണ്ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :