1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Billgates Modi

ഇന്ത്യയുടെ വളര്‍ച്ച ഏറെ പ്രചോദനകരമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്‌സ്

India
ഇന്ത്യയുടെ വളര്‍ച്ച ഏറെ പ്രചോദനകരമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്‌സ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍, ഇന്ത്യയുടെ വികസനത്തെ മുന്നോട്ടുനയിക്കുമ്പോള്‍ തന്റെ രാജ്യത്തിന്റെ ആരോഗ്യസുരക്ഷയും ഡിജിറ്റല്‍ പരിവര്‍ത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. ഈ മേഖലയില്‍ രാജ്യത്തുണ്ടായ വളര്‍ച്ച ഏറെ പ്രചോദനകരമാണ്. ഈ യാത്രയില്‍ പങ്കുചേരുവാന്‍ കഴിഞ്ഞതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണ്.- ഇങ്ങനെയാണ് ബില്‍ ഗേറ്റ്‌സിന്റെ ട്വീറ്റ്.  
 
ഇന്ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ കടലാസ് കുറിപ്പുകളായിരുന്നു ഉപയോഗിച്ചിരുന്നത്. 82 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രഭാഷണമായിരുന്നു മോദി നടത്തിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒറ്റ ദിവസം ബുക്ക് ചെയ്തത് 75 ലക്ഷം രൂപയുടെ വഴിപാട് !