ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക് !

മൂന്നാം പാര്‍ട്ടിയുടെ അതിരുകടന്ന സ്വാധീനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

രേണുക വേണു| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (08:18 IST)

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കി. ഫിഫ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ഇന്ത്യയ്ക്ക് അണ്ടര്‍ 17 വനിത ലോകകപ്പ് നഷ്ടമാകും. വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യക്ക് ഒരു രാജ്യാന്തര മത്സരവും കളിക്കാനാകില്ല. നടപടിയെടുത്ത കാര്യം ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. മൂന്നാം പാര്‍ട്ടിയുടെ അതിരുകടന്ന സ്വാധീനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :