1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. hollywood, newyork, death

പ്രശസ്ത ഹോളിവുഡ് നടൻ 'അബെ വിഗോഡ' ഇനി ഓര്‍മയുടെ അരങ്ങില്‍

ഹോളിവുഡ്
ബേർണെ മില്ലർ എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ഗോഡ്‌ഫാദര്‍ എന്ന സിനിമയിലൂടെയും പ്രശസ്തനായ ഹോളിവുഡ് നടൻ അബെ വിഗോഡ(94) അന്തരിച്ചു. വിഗോഡയുടെ മകൾ കരോൾ വിഗോഡയാണ് അദ്ദേഹത്തിന്റെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഗോഡ്‌ഫാദറിലെ 'സാൽ ടെസിയോ' എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഹോളിവുഡ് സിനിമാലോകത്ത് പ്രശസ്തനായത്.  ബെര്‍ണീ മില്ലര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ 'ഫില്‍ ഫിഷ്' എന്ന ഡിക്റ്റീവ് വേഷവും വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

'ഹാവിങ് ബേബീസ്','നോര്‍ത്ത്', 'ഗോള്‍ഡ് ബര്‍ഗര്‍', 'ദി ഡോണ്‍ ഈസ് ഡെഡ്', 'ലവ് ഈസ് ഓള്‍ ദെയര്‍ ഈസ്',  എന്നിവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധയമായ ചിത്രങ്ങള്‍
About Writer
Sajith