അനുബന്ധ വാര്‍ത്തകള്‍
- ട്രംപിന്റെ താരിഫ് തീരുമാനത്തെ തുടര്‍ന്ന് വീണ്ടും സ്വര്‍ണ്ണവില കുതിക്കുന്നു
- ബ്രിക്സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും
- Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു
- ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
- പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല
ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്
60 ദിവസത്തെ വെടി നിര്‍ത്താന്‍ ഉടമ്പടി ഈയാഴ്ച തന്നെ ഉണ്ടാകുമെന്ന് നേരത്തെ അമേരിക്കയും സൂചന നല്‍കിയിരുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. 60 ദിവസത്തെ വെടി നിര്‍ത്താന്‍ ഉടമ്പടി ഈയാഴ്ച തന്നെ ഉണ്ടാകുമെന്ന് നേരത്തെ അമേരിക്കയും സൂചന നല്‍കിയിരുന്നു.
2023 ഒക്ടോബര്‍ 7 നാണ് ഇസ്രയേല്‍ അതിര്‍ത്തികളില്‍ ഹമാസ് ആക്രമണം നടത്തിയത്. ആ സമയം 251 പേരേ ബന്ധികളാക്കുകയും ചെയ്തിരുന്നു. ഇതില്‍ 49പേര് ഇപ്പോഴും തടങ്കലിലാണ് 27 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംബുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഹമാസിന്റെ സമീപകാലത്തെ ആക്രമണങ്ങളില്‍ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പിന്നാലെയാണ് വെടി നിര്ത്താല് കരാര്‍ സജീവമാക്കാന്‍ ഇസ്രയേല്‍ താല്‍പ്പര്യപ്പെട്ടത്. അതേസമയം ബുധനാഴ്ചയില് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.