ഒറ്റ ഫ്രെയിമില്‍ 360 ഡിഗ്രി കാഴ്ചയൊരുക്കി ഗൂഗിളിന്റെ പുതിയ വിസ്‌മയം

സാന്‍ഫ്രാന്‍സിസ്കോ| jibin| Last Modified വെള്ളി, 29 മെയ് 2015 (18:31 IST)
പ്രമുഖ ആക്ഷന്‍ ക്യാമറ കമ്പനി ഗോപ്രോയുമായി സഹകരിച്ച് ഒറ്റ ഫ്രെയിമില്‍ 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സംവിധാനവുമായി ഗൂഗിള്‍. പതിനാറ്
ക്യാമറകള്‍ ഇതിനായി ഉപയോഗിച്ച് സാധ്യമാക്കുന്ന പുതിയ കണ്ടെത്തലിന് ജംപ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് കൂടാതെ ഫോട്ടോ സ്റ്റോറിംഗ്, ഷെയറിംഗ് സംവിധാനവും ഓണ്‍ലൈന്‍ പേയ്മെന്റിനുമുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷനും ഗൂഗിള്‍ പുറത്തിറക്കും.

ചിത്രങ്ങളും ദൃശ്യങ്ങളും സൂക്ഷിക്കാനും വാട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ വേഗത്തില്‍ ഷെയര്‍ ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് പുതിയ സേവനങ്ങളില്‍ മറ്റൊന്ന്. എത്രവേണമെങ്കിലും ഫയലുകള്‍ ‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ് ആപ്പിന്റെ പ്രത്യേകത. ഗൂഗിള്‍ വൈസ് പ്രസിഡന്റ് ക്ലേ ബേവര്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ചാണ് പുതിയ ടെക്നോളജി പരിചയപ്പെടുത്തിയത്.

മെമ്മറി കപ്പാസിറ്റിയെക്കുറിച്ച് പേടിക്കേണ്ട. ഇത് വരുന്ന വ്യാഴാഴ്ച വിപണിയിലെത്തും. ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകള്‍ എളുപ്പമാക്കുന്നതിനുള്ളതാണ് ഗൂഗിള്‍ pay എന്ന ആപ്ലിക്കേഷന്‍.ആപ്പിള്‍ പേക്ക് സമാനമാണ് ഇത്. അതേസമയം പുതിയ സേവനം എന്ന് വിപണിയിലെത്തുമെന്ന് അറിവായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :