ട്രെയിന്‍ സമയങ്ങള്‍ അറിയാന്‍ ഇനി മുതല്‍ ഗൂഗിള്‍ മാപ്പ് സഹായിക്കും

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 12 മെയ് 2015 (16:50 IST)
രാജ്യത്തെ ട്രെയിന്‍ സമയങ്ങള്‍ അറിയാന്‍ ഇനി
ഗൂഗിള്‍ മാപ്പ് സഹായിക്കും.ഇനിമുതല്‍ രാജ്യത്തെ ഒട്ടുമിക്ക ട്രെയിനുകളുടെയും സ്‌റ്റേഷനുകളിലെ ട്രെയിന്‍സമയങ്ങളുടെയും വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും. ഗൂഗിള്‍ ട്രാന്‍സിറ്റ് എന്ന പുതിയ സങ്കേതമാണ് ഗൂഗിള്‍ മാപ്പില്‍ ഇതിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗൂഗിള്‍ മാപ്പില്‍ ദിശ കണ്ടെത്തുന്ന സങ്കേതത്തില്‍തന്നെയാണ് ട്രാന്‍സിറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ്മാര്‍ഗം ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള സമയം കണ്ടെത്തുന്ന ഐക്കണിനു സമീപം ബസിന്റെ ഐക്കണിലാണ് ട്രാന്‍സിറ്റ് ചേര്‍ത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്ത് അറിയേണ്ട സ്ഥലം ടൈപ്പ് ചെയ്തു കൊടുത്താല്‍ അതുവഴി കടന്നുപോകുന്ന മുഴുവന്‍ ട്രെയിനുകളുടെയും സമയം കാണാന്‍ സാധിക്കും. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുള്ള ട്രെയിനുകളേതൊക്കെയാണ് എന്നും ഇതിലൂടെ അറിയാന്‍ കഴിയും. ഇതിനായി ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന പ്രദേശത്തു കാണിച്ചിരിക്കുന്ന ട്രെയിനിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ പട്ടികയും അറിയാന്‍ കഴിയും.

വിമാനസമയവും വിമാന നിരക്കും ഈ സംവിധാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസുകളുടെ സമയങ്ങളും ഗൂഗിള്‍ മാപ്പില്‍നിന്നു ലഭിക്കും. ബസുകളുടെ നമ്പരും പുറപ്പെടുന്ന സ്ഥലവും യാത്രാസമയവുമാണ് ഇങ്ങനെ ലഭിക്കുക. അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പുനെ മെട്രോ സര്‍വീസുകളുടെ സമയവിവരവും ഗൂഗിള്‍ മാപ്പില്‍നിന്നു ലഭിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :