ഗൂഗിളിനും ട്വിറ്ററിനും ഫേസ്‌ബുക്കിനും റഷ്യയുടെ താക്കീത്

മോസ്കോ| JOYS JOY| Last Modified വെള്ളി, 22 മെയ് 2015 (15:10 IST)
ഗൂഗിളിനും ട്വിറ്ററിനും ഫേസ്‌ബുക്കിനും റഷ്യയുടെ താക്കീത്. റഷ്യയുടെ മാധ്യമ നിരീക്ഷണസമിതിയാണ് ഗൂഗിളിനും ട്വിറ്ററിനും ഫേസ്‌ബുക്കിനും താക്കീത് നല്കിയിരിക്കുന്നത്. റഷ്യന്‍ ഇന്റര്‍നെറ്റ് നിയമം ലംഘിച്ചതിനാണ് ഇവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് അയക്കുന്നത്.

രാജ്യത്തെ ഇന്റര്‍നെറ്റ് നിയമം അനുസരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെങ്കില്‍ ഈ മൂന്ന് ഇന്റര്‍നെറ്റ് സംവിധാനങ്ങളും രാജ്യത്ത് നിരോധിക്കുമെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ ഒരു വക്താവ് അറിയിച്ചു.

യു എസ് ആസ്ഥാനമായുള്ള മുന്ന് ഇന്റര്‍നെറ്റ് ഭീമന്മാര്‍ക്കും
ഈ ആഴ്ച തന്നെ കത്ത് അയയ്ക്കുമെന്ന് റോസ്കോംനാഡ്‌സര്‍ വ്യക്തമാക്കി. റഷ്യയില്‍, വാര്‍ത്താവിനിമയ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൊതുമാധ്യമങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന ഒരു സംയുക്തസേവന മേഖലയാണ് റോസ്കോം നാഡ്‌സര്‍ എന്നറിയപ്പെടുന്നത്.

നിരന്തരം കമ്പനികള്‍ക്ക് അയയ്ക്കുന്ന കത്തുകളില്‍ നിയമം ലംഘിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് തങ്ങള്‍ കമ്പനികളെ ഓര്‍മ്മപ്പെടുത്താറുണ്ടെന്ന് റോസ്കോംനാഡ്‌സര്‍ വക്താവ് വദിം അംപെലോന്‍സ്‌കി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :