ഗൂഗിള്‍ എക്‌സിക്യൂട്ടീവിന്റെ കൊലപാതകം: ലൈംഗികത്തൊഴിലാളിക്ക് ആറു വര്‍ഷം തടവ്

കാലിഫോര്‍ണിയ| Last Updated: വ്യാഴം, 21 മെയ് 2015 (15:38 IST)
ഗൂഗിള്‍ എക്‌സിക്യൂട്ടീവിനെ
കൊലപ്പെടുത്തിയ ലൈംഗിക തൊഴിലാളിക്ക് ആറു വര്‍ഷം തടവ് ശിക്ഷ. ഹെറോയിൻ കുത്തിവച്ചാണ് ഇവര്‍ കൊല നടത്തിയത്. ഗൂഗിള്‍ റിസര്‍ച്ച് ലാബ് എക്‌സിക്യൂട്ടീവ് ഫോറസ്റ്റ് തിമോത്തി ഹയെസാണ്(51) കൊല്ലപ്പെട്ടത്. കേസില്‍ അലിക്‌സ് കാതറിനെന്ന യുവതിയ്ക്കാണ് സാന്താക്രൂസ് കോടതി ശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്

കാലിഫോര്‍ണിയയിലെ ഒരു ഉല്ലാസബോട്ടില്‍ വച്ച് 2013 നവംബറിലാണ് സംഭവം നടന്നത്.ഹയെസുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം അലിക്‌സ് അദ്ദേഹത്തിന് മയക്കുമരുന്നു കുത്തിവയ്ക്കുകയായിരുന്നു. സംഭവം നടന്ന് അടുത്ത ദിവസമാണ് ഹയെസിന്റെ മൃതദേഹം കണ്ടെത്തിയത്. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണ് ഹയെസ്. സംഭവത്തില്‍ നിരോധിത ലഹരിവസ്തുകള്‍ ഉപയോഗിച്ചതിനും തെളിവ് നശിപ്പിച്ചതിനും അലിക്‌സിനെതിരെ കേസെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :