1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Epstein Files Anurag Kashyap

Anurag Kashyap: 'ബോളിവുഡ് പയ്യന്‍'; എപ്സ്റ്റീന്‍ ഫയല്‍സില്‍ അനുരാഗ് കശ്യപും !

എപ്സ്റ്റീന്‍ ഫയല്‍സില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു ഇന്ത്യക്കാരി അഭിനേത്രിയും ചലച്ചിത്ര നിര്‍മാതാവുമായ നന്ദിത ദാസ് ആണ്

Anurag Kashyap
Anurag Kashyap

Anurag Kashyap: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളില്‍ ഇന്ത്യക്കാരുടെ പേരും. സിനിമാ താരങ്ങളായ അുരാഗ് കശ്യപ്, മീര നായര്‍, നന്ദിതാദാസ് എന്നിവരുടെ പേരുകള്‍ എപ്സ്റ്റീന്‍ ഫയല്‍സിലുണ്ട്. 
 
അതേസമയം പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീന്‍ ഫയല്‍സില്‍ പങ്കെടുത്ത ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഇവര്‍ക്കുള്ള പങ്ക് പുറത്തുവിട്ട ഫയലില്‍ പറയുന്നില്ല. 
 
ജെഫ്രി എപ്സ്റ്റീനും ഗ്യൂസെപ്പെ ബെര്‍സാനി, ഗിനോ യു, ഒര്‍നെല്ല കൊറാസ തുടങ്ങിയ വ്യക്തികളും തമ്മിലുള്ള ഒരു സംഭാഷണത്തിലാണ് അനുരാഗ് കശ്യപിന്റെ പേര് പ്രത്യക്ഷപ്പെടുന്നത്. ഷാങ്ഹായില്‍ നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെയാണ് 'ബോളിവുഡിലെ പ്രശസ്തന്‍' (Bollywood Guy) എന്ന രീതിയില്‍ അനുരാഗ് കശ്യപിന്റെ പേര് വന്നത്. അതേസമയം അനുരാഗ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി പറയുന്നില്ല. 
 
എപ്സ്റ്റീന്‍ ഫയല്‍സില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു ഇന്ത്യക്കാരി അഭിനേത്രിയും ചലച്ചിത്ര നിര്‍മാതാവുമായ നന്ദിത ദാസ് ആണ്. ഇംഗ്ലണ്ടില്‍ വച്ച് നടന്ന ലേക്ക് ഡിസ്ട്രിക്റ്റ് ഫെസ്റ്റിവലില്‍ എപ്സ്റ്റീന്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ നന്ദിതാ ദാസ് ഒരു പ്രഭാഷകയായി പങ്കെടുത്തുവെന്നാണ് എപ്സ്റ്റീന്‍ ഫയല്‍സില്‍ പറയുന്നത്.
അടുത്ത ലേഖനം
ഒന്‍പതുവയസ്സുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസ്: അയല്‍വാസിയായ പ്രതിക്ക് 14 വര്‍ഷം കഠിന തടവും പിഴയും