സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (08:25 IST)
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.
പകരം തീരുവ 25% നിന്ന് 18% ആയി കുറയ്ക്കും. താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ സംസാരിച്ചെന്നും അതിനുശേഷം ഒരു വ്യാപാര കരാറിനുള്ള ധാരണ രണ്ട് നേതാക്കളും ഉണ്ടാക്കിയിട്ടുണ്ടെന്നും ട്രംപ് പറയുന്നു. യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപൂമായി സംസാരിച്ചെന്നും വ്യാപാര കരാറിനെ കുറിച്ചുള്ള സംഭാഷണമാണ് നടന്നതെന്നും ട്വീറ്റ് ചെയ്തിരുന്നു.