ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു

Saif al-Islam
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (09:38 IST)
Saif al-Islam
ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിണ്ടന്‍ നഗരത്തില്‍ നാലംഗ കമാന്‍ഡോ സംഘമാണ് 53 കാരനായ സെയ്ഫിനെ കൊലപ്പെടുത്തിയത്. ആറുവര്‍ഷമായി വിമത സൈന്യത്തിന്റെ തടങ്കലില്‍ ആയിരുന്നു ഇയാള്‍. ഗദ്ദാഫിയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്ന ആളാണ് ഇയാള്‍.

2018 അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കേസെടുത്തതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായി. 2015 ല്‍ പ്രതീഷേധങ്ങളെ അടിച്ചമര്‍ത്തിയതിന് ലിബിയന്‍ കോടതിയില്‍ സെയ്ഫിന് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷയില്‍ ഇളവ് ലഭിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :