1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Eid Celebration In Gaza

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

ഗാസ മുനമ്പിന്റെ ദക്ഷിണ മേഖലയായ അല്‍-മവാസിയില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു

Israel attack in Lebanon
വലിയ പെരുന്നാള്‍ ദിനത്തിലും മനുഷ്യകുരുതി തുടര്‍ന്ന് ഇസ്രയേല്‍. ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി. ജബാലിയ, ഖാന്‍ യൂനിസ് മേഖലകളിലാണ് പ്രധാനമായും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലും ഇസ്രയേല്‍ ആയുധം താഴെവയ്ക്കാന്‍ തയ്യാറല്ല. 42 പേരാണ് ഗാസയില്‍ ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ടത്. 
 
ഗാസ മുനമ്പിന്റെ ദക്ഷിണ മേഖലയായ അല്‍-മവാസിയില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ബന്ധുമിത്രാദികളുടെ കബറിടങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പലസ്തീന്‍ വംശജരെ ഇസ്രയേല്‍ സൈന്യം പലസ്ഥലങ്ങളിലും തടഞ്ഞു. 
 
ഗാസ മുനമ്പില്‍ കഴിഞ്ഞ ആഴ്ച മാത്രം എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം പറയുന്നു. ഇസ്രയേലി ആര്‍മി റേഡിയോയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 866 ഇസ്രയേല്‍ സൈനികര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടയിലും ഗാസയിലെ പലസ്തീനികള്‍ ഈദ് പ്രാര്‍ത്ഥനകളും ആചാരങ്ങളും നടത്തി. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി