അനുബന്ധ വാര്‍ത്തകള്‍
- ഇന്തോനീഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- രാജ്യത്ത് 24 മണിക്കൂറിനിടെ വിവിധയിടങ്ങളില്‍ അഞ്ചുതവണ ഭൂചലനം
- ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി
- ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരണം 162 ആയി
മൊറോക്കോയില്‍ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 820 ആയി ഉയര്‍ന്നു
മൊറോക്കോയില്‍ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 820 ആയി ഉയര്‍ന്നു. കൂടാതെ 627 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിയാവുന്ന ഏത് അടിയന്തരസഹായവും മൊറോക്കൊയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഇപ്പോള്‍ ഇന്ത്യയില്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ആളുകള്‍ റോഡുകളിലും തകര്‍ന്ന കെട്ടിടങ്ങളിലും അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകളിലും ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ കാണാം.