കുവൈറ്റില്‍ ഭൂചലനം

രേണുക വേണു| Last Modified ശനി, 4 ജൂണ്‍ 2022 (13:06 IST)

കുവൈറ്റില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുവൈറ്റ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. യുഎഇ സമയം പുലര്‍ച്ചെ 5.28 നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, 5.5 തീവ്രതയുള്ള ഭൂചലനമാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയതെന്നാണ് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :