1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Plane crashes in nepal

നേപ്പാളില്‍ കാണാതായ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരിച്ചു; യാത്രക്കാര്‍ ആരും രക്ഷപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്

Plane Crashes
നേപ്പാളില്‍ കാണാതായ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരിച്ചു. താരഎയര്‍സിന്റെ യാത്രാ വിമാനമാണ് തകര്‍ന്നുവീണത്. 22യാത്രികര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നു. യാത്രക്കാര്‍ ആരും രക്ഷപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സ്ഥലത്തേക്ക് രക്ഷപ്രവര്‍ത്തകര്‍ എത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോകുകയായിരുന്ന വിമാനത്തെ രാവിലെയാണ് കാണാതാകുന്നത്. വിമാനവുമായുള്ള എല്ലാ ബന്ധവും പത്തുമണിയോടെ നഷ്ടപ്പെടുകയായിരുന്നു. 
അടുത്ത ലേഖനം
ട്രാഫിക് നിയന്ത്രണം: പൂണെ - കന്യാകുമാരി എക്‌സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും