കോവിഡ് ഭീതി; ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍

രേണുക വേണു| Last Modified ശനി, 4 ജൂണ്‍ 2022 (08:31 IST)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ട് മാസം നീണ്ട സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് രണ്ട് ദിവസം തികയുന്നതിനു മുന്‍പാണ് വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഷാങ്ഹായ് നഗരത്തിലെ ജിന്‍ഗാന്‍, പുഡോങ് മേഖലയിലാണ് പുതിയ ലോക്ക്ഡൗണ്‍. കഴിഞ്ഞ ദിവസം ഇവിടെ പുതിയ ഏഴ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 ദിവസത്തേക്കാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ട് മാസം പൂര്‍ണമായും അടച്ചിട്ട നടപടിക്കെതിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :