അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ജൂണ്‍ 2022 (08:08 IST)
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ഒക്ലഹോമയിലെ ടള്‍സയില്‍ ആശുപത്രി ക്യാമ്പിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്ന് പൊലീസ് അറിയിച്ചു. സെന്റ് ഫ്രാന്‍സിസ് ആശുപത്രി ക്യമ്പസിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ആശുപത്രി ക്യാമ്പസിലെ ഓഫീസിന് സമീപം ഒരാള്‍ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

എന്നാല്‍ അറിയിപ്പിന് പിന്നാലെ വെടിവെപ്പുണ്ടാകുകയായിരുന്നു. അമേരിക്കയില്‍ തുടര്‍ച്ചയായി വെടിവെപ്പ് മരണങ്ങള്‍ ഉണ്ടാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 18കുട്ടികളും മൂന്ന് അധ്യാപകരും മരണപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :