സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 മെയ് 2022 (18:49 IST)
പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ ഉയര്‍ത്തി. ഒറ്റയടിക്ക് ഉയര്‍ന്നത് 30 രൂപയാണ്. ധനമന്ത്രി മിഫ്താ ഇസ്മായില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതലാകും വില പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 179.86 പാക്കിസ്ഥാന്‍ രൂപയും ഡീസലിന് 174.15 പാക്കിസ്ഥാന്‍ രൂപയും ആയി. പെട്രോളിന് പിന്നാലെ ഹൈസ്പീഡ് ഡീസല്‍, മണ്ണെണ്ണ, ലൈറ്റ് ഡീസല്‍ ഓയില്‍ എന്നിവയ്ക്കും 30 രൂപ കൂട്ടിയിട്ടുണ്ട്.