1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Earthquake in Afghanistan

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 255 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് !

Earthquake in Afghanistan അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 255 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് !
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. 255 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരും. ഭൂചനലത്തില്‍ 155 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 
 
കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിലും ഭൂചനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോക്ക്ഡൗണും സ്കൂളുകൾ അടച്ചതും കുട്ടികളുടെ മാനസികനിലയെ ബാധിച്ചതായി ലോകാരോഗ്യസംഘടന