ഹിജാബ് ധരിക്കാത്തവർ കാഴ്ചയിൽ മൃഗങ്ങളെ പോലെ: പോസ്റ്ററുമായി താലിബാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 17 ജൂണ്‍ 2022 (20:14 IST)
ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകൾ കാഴ്ചയിൽ മൃഗങ്ങളെപോലെയാകാൻ ശ്രമിക്കുകയാണെന്ന് താലിബാൻ. കാണ്ഡഹാറിലെ തെരുവുകളിൽ പതിച്ച പോസ്റ്ററുകളിലാണ് താലിബാൻ ഈ പരാമർശം നടത്തിയത്.

നഗരത്തിലെ കഫേകളിലും ഷോപ്പുകളിലുമെല്ലാം താലിബാൻ ഇത്തരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നിയമവിരുദ്ധമാണെന്നും പോസ്റ്ററിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :