1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump invites Netanyahu

അധികാരമേറ്റത്തിന് പിന്നാലെ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ക്ഷണം ലഭിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവന്‍

Donald Trump and Benjamin Netanyahu
അധികാരമേറ്റത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്. ഫെബ്രുവരി നാലിന് വൈറ്റ് ഹൗസിലാണ് ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചത്. അതേസമയം ട്രംപിന്റെ രണ്ടാം അധികാരത്തില്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യത്തെ വിദേശ രാഷ്ട്ര തലവനാണ് ബെഞ്ചമിന്‍ നെതന്യാഹു. ഗാസ വിഷയത്തില്‍ ചര്‍ച്ച നടത്താനാണ് ക്ഷണം.
 
അറബ് രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങള്‍ പാലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഗാസയില്‍ നിന്ന് പാലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതി ട്രംപ് മുന്നോട്ടുവച്ചതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തുന്നത്. ഗാസ തകര്‍ന്നു കിടക്കുകയാണെന്നും അവിടെ ജീവിക്കുന്നത് ദുഷ്‌കരമാണെന്നും അഭയാര്‍ത്ഥികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റണമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഈ പദ്ധതിയോട് ജോര്‍ദാനും ഈജിപ്തും സഹകരിക്കില്ലെന്ന് വ്യക്തമാക്കി.
അടുത്ത ലേഖനം
മദ്യപിക്കാനെത്തിയവർ 12 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു പിടിയിലായി