ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ജനുവരി 2025 (11:44 IST)
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഫെബ്രുവരിയിലാണ് സന്ദര്‍ശനം നടക്കുക. കഴിഞ്ഞദിവസം മോദി വീണ്ടും അധികാരത്തിലെത്തിയ ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. പ്രധാനമന്ത്രി എക്‌സിലുടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതില്‍ സന്തോഷം എന്നാണ് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചത്.

പരസ്പര പ്രയോജനകരവും വിശ്വസനീയമായ പങ്കാളിത്തത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജനങ്ങളുടെ ക്ഷേമത്തിന് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :