1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Dengu Fever

ബംഗ്ലാദേശില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷം; രോഗബാധിതരായത് മൂന്നുലക്ഷത്തിലധികം പേര്‍

Dengu Fever
ബംഗ്ലാദേശില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷം. ഈവര്‍ഷം രോഗബാധിതരായത് മൂന്നുലക്ഷത്തിലധികം പേരാണ്. 301255 പേര്‍ക്കാണ് ഈവര്‍ഷം ഇതുവരെ ബംഗ്ലാദേശില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ രോഗം മൂലം 1549 പേര്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുതിയതായി 1291 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
 
നിലവില്‍ 4949 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1127 പേര്‍ ധാക്കയിലാണ് ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ മാസത്തിലാണ് ഡെങ്കിപ്പനി ഏറ്റവും രൂക്ഷമായത്. 79598 പേര്‍ക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 342 പേര്‍ മരണപ്പെടുകയും ചെയ്തു. 
അടുത്ത ലേഖനം
ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചിറക്കി: യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ