കൊവിഡ് 19: മരണസംഘ്യ 11,000 കടന്നു, ഇറ്റലിയിൽ 24 മണിക്കൂറിനിടെ 627 മരണം, യുഎഇയിലും മരണം

അഭിറാം മനോഹർ| Last Modified ശനി, 21 മാര്‍ച്ച് 2020 (08:20 IST)
ലോകത്ത് ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 11,000 കടന്നു. 627 പുതിയ കേസുകളാണ് ഇന്നലെ ഇറ്റലിയിൽ മാത്രം സ്ഥിരീകരിക്കപ്പെട്ടത്.ഇതോടെ ഇറ്റലിയിലെ മാത്രം മരണസംഘ്യ 4,000 കടന്നു. 5986പുതിയ കേസുകളും ഇറ്റലിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയും ലോകമെങ്ങുമായി ആയിരത്തിലധികം മരണങ്ങൾ രേഖപ്പെടുത്തി.ഇതുവരെ 2,75000ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഇന്നലെ മാത്രമായി 30,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇറ്റലിക്ക് പുറമെ യൂറോപ്പിലും സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. സ്പൈനിൽ ഇന്നലെ മാത്രം 3,000ലധികം കേസുകൾ രേഖപ്പെടുത്തി. ഇതുവരെ ആകെ ഇരുപതിനായിരത്തിനകത്ത് കേസുകളും 1093 മരണങ്ങളും സ്പൈനിൽ സംഭവിച്ചു.ജർമനിയിൽ 4,500 കേസുകളും ഫ്രാൻസിൽ 1,500 ലധികം കേസുകളും ഇന്നലെ മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്.പശ്ചിമേഷ്യയിൽ ഇറാനിൽ 1433 പേർ കൊവിഡ് ബാധിച് മരണപെട്ടു.യുഎഇയിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു.ആളുകൾ പുറത്തിറങ്ങുന്നത് വിലക്കിയതിനെ തുടർന്ന് കലിഫോർണിയയിൽ 4 കോടി പേർ വീട്ടിലൊതുങ്ങി. ബ്രിട്ടൺ ഭൂഗർഭ റെയിൽ വേ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.

ഏഷ്യയിലും ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു. കൊവിഡ് 19നെ തുടർന്ന് അമേരിക്കയിൽ നടക്കാനിരുന്ന ജി7 ഉച്ചകോടി മാറ്റിവെച്ചു. ഇതിനിടെ രോഗം കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ കോടികണക്കിന് പേരെ രോഗം കൊന്നൊടുക്കുമെന്ന് സെക്രട്ടറി ആന്റോണിയോ ഗുട്ടാറെസ് വ്യക്തമാക്കി. ഇതുവരെ 18 രാജ്യങ്ങളിൽ ആയിരത്തിന് മുകളിൽ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 67 രാജ്യങ്ങളിൽ നൂറിലധികം കൊറോണകേസുകൾ സ്ഥിരീകരിചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :