ഗായിക കനിക കപൂറിനു കൊറോണ; ലണ്ടനിൽ പോയ വിവരം മറച്ചുവെച്ചു, ശേഷം പാർട്ടിയിലും പങ്കെടുത്തു

അനു മുരളി| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (18:20 IST)
ഗായിക കനിക കപൂറിനു വൈറസ് സ്ഥിരീകരിച്ചു. ലക്നൗ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിൽ പോയ വിവരം കനിക മറച്ചുവെച്ചു. തിരിച്ച് വന്നശേഷം കനിക ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു.

ലക്നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച ഒരു പാർട്ടിയിലാണു കനിക പങ്കെടുത്തത്. ഈ പാർട്ടിയിൽ താനും മകൻ ദുഷ്യന്തും പങ്കെടുത്തുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെ വെളിപ്പെടുത്തി. ഇരുവരും ക്വാറൻറീനിൽ പ്രവേശിച്ചു.

അദ്ദേഹം പാർലമെന്റിലും സെൻട്രൽ ഹാളിൽ വരികയും ചെയ്തിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :