കൊച്ചിയിൽ 5 വിദേശസഞ്ചാരികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (18:25 IST)
കൊച്ചിയിൽ അഞ്ച് പേർക്ക് ബാധ സ്ഥിരീകരിച്ചു.യു കെയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യു.കെയില്‍ നിന്നെത്തിയ 17 അംഗ ടൂറിസ്റ്റ് സംഘത്തിലുള്‍പ്പെടുന്നവർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.സംഘത്തിലെ മറ്റ് 12 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നിന്നും പുറത്തുകടന്ന് രാജ്യം വിടാൻ ശ്രമിച്ച സംഘത്തിലുള്ളവരാണ് ഇവർ.ഈ സംഘത്തിൽ നിന്നുതന്നെയുള്ള രണ്ട് പേർക്ക് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :