അഭിറാം മനോഹർ|
Last Modified വെള്ളി, 20 മാര്‍ച്ച് 2020 (17:16 IST)
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ ജോലിക്ക് നിയന്ത്രണം. സെക്‌ഷൻ ഓഫിസർക്ക് താഴെയുള്ള ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയാകും.ഓഫീസിലെത്താൻ സാധ്യമല്ലാത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം.മാർച്ച് 31 വരെ ശനിയാഴ്ച്ചകളിൽ അവധിയായിരിക്കും. ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല,
കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം നേരത്തെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.ഇതിന് സമാനമായ നടപടിയാണ് സംസ്ഥാനസർക്കാരും ഇപ്പോൾ എടുത്തിരിക്കുന്നത്.ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സർക്കാർ സർവീസിലുള്ള 70 ശതമാനത്തോളം പേർക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും.